
2009, ഏപ്രിൽ 28, ചൊവ്വാഴ്ച
ആരോടും തൊനാതോരിഷ്ടം....

2009, ഏപ്രിൽ 27, തിങ്കളാഴ്ച
എന്റെ ഗ്രാമം....

2009, ഏപ്രിൽ 22, ബുധനാഴ്ച
പ്രവാസിയെ വില്‍പ്പനക്ക്...

ഉമ്മയുടെ സ്നേഹം...
ഒരു നിമിഷം മിഴിപൂട്ടി ഉമ്മയെ ഒന്ന് ധ്യാനിക്കുക.ഉമ്മ ഇതാ ഒരു സ്നേഹനാളമായി എന്റെ മുന്പില്.മാറോട് ചേര്‍ത്ത് നെറുകയില്‍ മുത്തമിട്ട് വാത്സല്യപൂര്‍വം വാരിപുണരുന്ന ഉമ്മ.കണ്‍കോണുകളില്‍ ഒരു നനവ് പടരുന്നു.ഹാ, എത്ര മനോഹരം ആ ഓര്‍മ്മ പോലും.ഉമ്മയെന്ന പദമെത്ര സുന്ദരം.നാവിന് തുമ്പില്‍ മധുരം കിനിയുന്ന ഒരേയൊരു വാക്ക്.ഉമ്മയെന്ന പദത്തിനു തുലനം ചെയ്യാവുന്ന ഒരേയൊരു വാക്കേയുള്ളൂ ഭൂമിയില്‍. അത് സ്നേഹമെന്ന വാക്കു മാത്രം. ഭൂമിയില്‍ ഒരു അളവുകോലിനും അളക്കാനാവില്ല ഉമ്മയുടെ സ്നേഹത്തെ.ഉമ്മയെന്നാല്‍ സ്നേഹമെന്നര്‍ത്ഥം ഉമ്മയെന്നാല്‍ ക്ഷമയെന്നര്ത്ഥം ഉമ്മയെന്നാല്‍ നന്മ മാത്രംജന്മം കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു സ്ത്രീക്കും ഒരുമ്മയാകാനാവില്ല. അല്പം സ്നേഹം, കരുണ, കരുതല്‍, ഇവയൊക്കെ ഉണ്ടെങ്കില്‍ ആര്‍ക്കും ഒരുമ്മയാകാം, ഒരു കുഞ്ഞിനെ ദൈവം നാവിന് തുമ്പില്‍ എഴുതിവിട്ട ഒറ്റവാക്കേയുള്ളു, ഉമ്മയെന്ന വാക്ക്.ആദ്യമായി കരയുമ്പോള്‍ ‘മ്മ’ എന്നു വിളീച്ചാണത് തന്റെ സാന്നിദ്ധ്യമറീയിക്കുക.ദൈവത്തിന്റെ സ്നേഹത്തെ ഉമ്മയുടെ സ്നേഹത്തോടാണ് ഉപമിക്കുക. മറീച്ചുമാകാം.‘പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ലെന്ന്’ ഒരു ദൈവം എഴുതിവച്ചിരിക്കുന്നു.ഒരു വീടിന്റെ കാവല്‍ വിളക്കാന്നുമ്മ ...
2009, ഏപ്രിൽ 20, തിങ്കളാഴ്ച
ജീവന്റെ വില....
പ്രണയ നൊമ്പരം ...
നീ വല്ലാതെ തടിച്ചല്ലോ... ? ഇതാരാ ഫ്രണ്ട് ആണോ ? നിന്റെ വിവാഹം കഴിഞ്ഞില്ലേ ആദ്യമേ വായാടിയായിരുന്ന അവള് ചോദിച്ചുകൊന്ടെയിരുന്നു.ഇതു നിന്റെ മോനാണോ? അവള് ചോദിച്ചു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.അതെ.എന്താ മോന്റെ പേരു? ഫാസില്‍ പാച്ചു എന്നാ വിളിക്ക... അവള് പറഞ്ഞു. ഇര്‍ഷാദ് ഇപ്പോള്‍ എവിടെയാ...??
അത് ചോദിച്ചപ്പോള്‍ അവളുടെ മുഖമൊന്നു വാടി)അറിയില്ല... അവള് മറുപടി പറഞ്ഞു....""വീട്ടില്‍ നിന്നു വിവാഹത്തിനുള്ള അനുവാദം വാങ്ങി വരാമെന്ന് വാക്കു തന്നു പോയതാണ്, പിന്നെ ഇന്നുവരെ കണ്ടിട്ടില്ല, ""(നാല് വര്‍ഷം മുമ്പ് അവളെ ചതിക്കില്ല എന്ന് പറഞ്ഞു അവന് എന്റെ കൈയില്‍ സത്യമിട്ടത് മനസ്സില്‍ ഒടിമാരിഞ്ഞു)അപ്പൊ നിന്നെ വിവാഹം ചെയ്തത്??എന്റെ വീട്ടുകാരുടെ നിര്‍ബന്ധം ഇന്നു എന്നെ വേറെ ഒരാളുടെ ഭാര്യയാക്കി ..ആഹനാസ് ദുബായില്‍ ബിസിനസ്സ് ആണ്. .....വാടിയ മുഖം മറച്ചു വച്ച് അവള് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.പിന്നോരിക്കലാവാമെന്നു പറഞ്ഞു ഞങ്ങള്‍ വണ്ടി എടുത്ത് പൊന്നു ...........
എല്ലാരേയും പോലെ എന്റെ ഫ്രണ്ടും ആകാംഷയോടെ ചോതിച്ചുആരാ അത്??? ശാലിമ ...പ്ലസ് ടു വിനു എന്റെ ജൂനിയറായിരുന്നു.അപ്പൊ ഇര്‍ഷാദ് ?അവനെന്റെ ക്ലാസ് മേറ്റാണ്.ശാലിമയും ഇര്ഷാതും തമ്മിലുള്ള ബന്ധം ??അവന്റെ സംശയം തീര്‍ന്നില്ല..അവര്‍ പ്രണയിതരായിരുന്നു........... വെറും പ്രണയമല്ല.... എല്ലാം പങ്കു വെച്ച പ്രണയം...അവന്റെ ആകാംശ കാരണം എല്ലാം അവനോട് പറയാന്‍ എനിക്ക് തോന്നി..അന്നൊരു ബുധനാഴ്ചയായിരുന്നു, ഉച്ചക്ക് ശേഷം ഫിസിക്സ് മാഡത്തിന്റെ തിയറി ക്ലാസ് തകൃതിയില്‍ നടക്കുന്നതിനിടയില്‍ പിയൂണ്‍ മെമോയുമായി വന്നപ്പോഴാണ് അന്നത്തെ students മീറ്റിങ്ങിനെ കുറിച്ചോര്‍ത്തത്,വിഷയം ഈ വര്‍ഷത്തെ " സ്പോര്‍ട്സ് മീറ്റ് ".മീറ്റിംഗ് തുടങ്ങി കുട്ടികളെയെല്ലാം മൂന്നു ഗ്രൂപായി തിരിച്ചു,Alpha, Beeta, Gamma ...ഞാനും ഇര്ശും ഒരേ ഗ്രൂപ്പില്‍ (Gamma)...അടുത്ത അജണ്ട ഓരോ ഗ്രൂപിനും ലീഡര്‍ വേണം,Alpha ക്കും Beeta ക്കും ലീഡര്‍ ആയി, Gamma യുടെ ലീഡര്‍ ആരാണ് ? ചോദിച്ചത് കണക്ക് സാര്‍ . കൂട്ടത്തില്‍ ആദ്യം തന്നെ വന്ന പേരു ഇര്‍ഷാദിന്റെ .മീറ്റിംഗ് അതികം വൈകിക്കാതിരിക്കാന്‍ വേണ്ടി മാഷന്മാര് ഒറ്റയടിക്ക് മൂന്നു വട്ടം ഉറപ്പിച്ചു, ഇര്‍ഷാദ് തന്നെ ലീഡര്‍....ഇര്‍ഷാദ് എന്നെ നോക്കി "പെട്ടെല്ലോട" എന്ന അര്‍ത്ഥത്തില്‍...ഞാന്‍ വിന്നിംഗ് സിഗ്നല്‍ കാണിച്ചു അവന് ദൈര്യം നല്കി...അന്ന് തുടങ്ങി മൂന്നു ദിവസം മീറ്റില്‍ പന്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ അന്വേഷിക്കലായിരുന്നു പണി..അവനു എല്ലാത്തിനും കൂട്ട് ഞാനായിരുന്നു...എല്ലാ ഐറ്റത്തിനും പെണ്‍കുട്ടികള്‍ പോതുവേകുരവായിരുന്നു എങ്കിലും ഒരുപാട് ഐറ്റത്തിനു ഒരേ പേരു കണ്ടപ്പോഴാണ് fist year ആയിരുന്ന ശാലിമയെ ഞങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചത്.പ്രാക്ടീസ് തുടങ്ങി...കോളേജിനടുത്തു പ്രശസ്തമായ ഒരു ഗ്രൌണ്ടിലായിരുന്നു പ്രാക്ടീസ് ...സായാഹ്ന സവാരിയുടെ പേരില്‍ നിറഞ്ഞാടിയ ഒരുപാടു പ്രണയങ്ങള്‍ക്കും, പിരിയാനാവാത്ത ആത്മ ബന്ധങ്ങള്‍ക്കും വേദിയായിരുന്നു ആ ഗ്രൌണ്ട്....എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു നാലുമണിമുതല്‍ പ്രാക്ടീസ്,എല്ലാ ഗ്രൂപുകളും ഗ്രൌണ്ടിന്റെ ഓരോ മൂലയില്‍ പ്രാക്ടീസ് ചെയ്യും , നേരം ഇരുട്ടുന്നതിനു തൊട്ടു മുമ്പ് തന്നെ പെണ്‍കുട്ടികളെല്ലാം മെല്ലെ മെല്ലെ വലിയും,പക്ഷെ ശാലിയുടെത് വെറുമൊരു സ്പോര്‍ട്സ് മീറ്റ് മാത്രമായിരുന്നില്ല, അവള് സ്പോര്സിനെ സീരിയസായി കണ്ടു, എന്നും പ്രാക്ടീസ് കഴിയുന്നവരെ അവള് ഗ്രൂണ്ടിലുണ്ടാകും...ആദ്യ ദിവസം ഞങ്ങള്‍ രണ്ടു പേരും കൂടി അവളെ ബസ് സ്റ്റോപ്പില്‍ കൊണ്ടു വിട്ടു, പിറ്റ്യേ ദിവസം ഇര്‍ഷാദ് അവന്റെ ബൈക്കില്‍ കൊണ്ടു വിട്ടു,അടുത്ത ദിവസം അവരുടെ ബൈക്ക് യാത്ര ബസ് സ്റ്റോപ്പില്‍ നിന്നു അവളുടെ വീട്ടിലെക്കെത്തി...അങ്ങിനെ അങ്ങിനെ സ്പോര്‍ട്സ് പ്രാക്ടീസ് അവരുടെ പ്രണയത്തിന്റെ പ്രാക്ടീസ് ആയി മാറിയപ്പോഴും കോളേജ് ജീവിതത്തിലെ നേരം പോക്കായി കണ്ടു ഞാന്‍ അത് മൈന്റ് ചെയ്തില്ല..സ്പോര്‍ട്സ് ദിവസം അവസാനത്തെ ഐറ്റം 800 മീറ്റര്‍ ഓട്ടത്തിനിടയില്‍ ശാലി കുഴഞ്ഞു വീണപ്പോള്‍ ഇര്‍ഷാദ് ഓടിപ്പോയി കോരിയെടുത്തു പവനിയയില്‍ എത്തിച്ഛപ്പോഴും ഒരു യഥാര്‍ത്ഥ ടീം ലീഡറുടെ ഉത്തരവാദിത്വത്തില്‍ കവിഞ്ഞൊന്നും എന്റെ മനസ്സില്‍ വന്നില്ല...മീറ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഗൈമ്സില്‍ പത്ത് പൊയന്റിന്റെ വ്യത്യാസത്തില്‍ Alpha ജയിച്ചെന്കിലും ശാലിയുടെ പിന്‍ബലത്തില്‍ സ്പോര്‍ട്സില്‍ നല്ല പോയന്റോടെ ഞങ്ങള്‍ ജയിച്ചു,പിന്നെ നല്ല പൊയന്റിന്റെ അടിസ്ഥാനത്തില്‍ ഓവറോള്‍ കിരീടവും ഞങ്ങള്‍ക്ക് കിട്ടി.ജയത്തിന്റെ ഫുള്‍ ക്രെഡിറ്റും ഇര്‍ഷാദ് ശാലിക്ക് നല്കി,സ്പോര്‍ട്സ് മീറ്റില്‍ തുടങ്ങിയ ആ ബന്ധം പ്രണയത്തിന്റെ പുതിയ മുഖങ്ങള്‍ തേടിയുള്ള അവരുടെ യാത്രക്കിടയില്‍ ഒരു ഒഴിവു ദിവസം സിനിമ കഴിഞ്ഞു ഇറങ്ങി വരുന്ന അവര്‍ രണ്ടു പേരും അപ്രദീക്ഷിതമായി എന്റെ മുന്നില്‍ പെട്ടു,എന്നെ കണ്ടു പരുങ്ങിയ അവര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെന്കിലും ഞാന്‍ വിട്ടില്ല, ഇര്ശുവിനെ വിളിച്ചു ഞാന്‍ ചോദിച്ചു.എന്താടാ ഇതൊക്കെ ? .അന്നവന് എന്നോട് പറഞ്ഞതു ഇപ്പോഴും എന്റെ മനസ്സിലുണ്ട്,"പിരിയാന്‍ കഴിയാത്ത വിധം ഞങ്ങള്‍ അടുത്തു പോയി, ഞാന്‍ അവളെ ചതിക്കില്ല, സമയമാകുമ്പോള്‍ ഞാന്‍ അവളെ കെട്ടും ". അവനെന്റെ കൈയില്‍ സത്യമിട്ടു.അത് കേട്ടപ്പോള്‍ എനിക്ക് സമാതാനമായി,കാരണം അവന് അവളെ പരിചയപ്പെടാനും തുടക്കത്തില്‍ അവരുടെ പ്രണയത്തിന് സപ്പോര്‍ട്ട് ചെയ്യാനും എനിക്കുള്ള പങ്കു ചെറുതായിരുന്നില്ല....പിന്നെ അവരുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ പൂര്‍ണ്ണ സഹായമുണ്ടായിരുന്നു...പിന്നീട് ഡിഗ്രിക്ക് അവര്‍ രണ്ടു പേരും ഒരേ കൊളേജിലായിരുന്നു, ഞാന്‍ ഇടക്കിടക്ക് വിളിച്ചു പ്രണയിതാക്കള്‍ക്ക് ആശംസകള്‍ നേരും,
പെട്ടെന്നുള്ള എന്റെ പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ അധികം ബന്ധങ്ങളില്ലായിരുന്നു, ഇന്നു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ശാലിയെ കാണ്ടാപ്പോള്‍ അവളുടെ കൂടെ ഇര്ഷാദില്ല, എന്ത് പറ്റി അവന്? എന്താണ് അവരുടെ ബന്ധത്തിന് സംഭവിച്ചത് ? ഒന്നും അറിയില്ല , അവള് ഒന്നും പറഞ്ഞതുമില്ല....സംസാരത്തിനിടയില്‍ ഞങ്ങള്‍ വീട്ടിലെത്തിയത് അറിഞ്ഞില്ല................പക്ഷെ എനിക്കെന്തോ അവനെന്തു പറ്റി എന്നരിയാഞ്ഞിട്ടു വല്ലാത്തൊരു വിഷമം...അവന്റെ പഴയ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു, പക്ഷെ അവിടെ ഇപ്പോള്‍ മറ്റാരോ ആണ് താമസം അവര്‍ അവിടെ വിറ്റു പോയിട്ട് ഒന്നര വര്‍ഷമായി...കൂടെ പഠിച്ച പലരുമായി ബന്ധപ്പെട്ടു, അവന്റെ നമ്പര്‍ കിട്ടാന്‍ വേണ്ടി...അവസാനം അപ്രതീക്ഷിതമായി കണ്ട അവന്റെ സുഹൃത്ത് ഷഫീകിനെ കണ്ടപ്പോള്‍ അവന്റെ ഇപ്പോഴത്തെ വീട്ടിലെ നമ്പര്‍ കിട്ടി...
ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ചു.ഹലോ...ഹലോ...ഇര്ഷദിന്റെ വീടല്ലേ ?അതെ...ഇതാരാ, അവന്റെ ഉമ്മയാണോ ?അല്ല, ജേഷ്ടന്റെ വൈഫാണ്. ഇര്ശാദില്ലെ അവിടെ ?അല്പം മൌനത്തിനു ശേഷം അവര്‍ "അതെ" എന്ന് പറഞ്ഞു.ഇതാരാ ?ഞാന്‍ അവന്റെ കൂടെ പഠിച്ചതാണ്, ഫോണൊന്നു അവന് കൊടുക്കോ?അവന് ഇങ്ങോട്ട് വരാന്‍ പറ്റില്ല, കിടപ്പിലാണ്...ഞാന്‍ ഒന്നു ഞെട്ടി !! അവരോടു അഡ്രസ്സ് വാങ്ങി അന്ന് തന്നെ അവന്റെ വീട്ടിലേക്ക് പോയി..അവിടെ എത്തിയപ്പോള്‍ കരളലീപ്പിക്കുന്ന രംഗമാണ് കാണാന്‍ കഴിഞ്ഞത്....നട്ടെല്ല് പൊട്ടി അനങ്ങാന്‍ പറ്റാതെ കിടക്കുന്ന അവസ്ഥ... സംസാരിക്കാന്‍ ഒരു കുഴപ്പവുമില്ല,എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ നിന്നു കണ്ണുനീര് വന്നു, അത് തുടച്ചു അവന് എന്നോടു വിവരങ്ങള്‍ അന്വേഷിച്ചു,ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതായിരുന്നെന്കിലും ഞാന്‍ അവനോട് ഇന്നത്തെ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചു, പ്രതീക്ഷിച്ച പോലെ വിഷമത്തോടെയായിരുന്നെന്കിലും അവന് പറഞ്ഞു..."ശാലിയുടെ വീട്ടുകാര്‍ അവള്‍ക്കുള്ള വിവാഹ ആലോചനകള്‍ നടത്തുമ്പോള്‍, കാണുമ്പോഴെല്ലാം അവള് പറയുമായിരുന്നു വിളിച്ചാല്‍ എന്റെ കൂടെ ഇറങ്ങി വരാന്‍ തയ്യാറാണെന്ന്,അന്നെല്ലാം ഒരു ജോലി പോലും ആവാത്ത എനിക്ക് വീട്ടില്‍ പറയാനുള്ള എന്റെ പേടി കാരണം അങ്ങനെ നീണ്ടു പോയി, ഒന്നര വര്‍ഷം മുമ്പ് അവസാനമായി അവളെ കണ്ട അന്ന് ഞാന്‍ അവള്‍ക്ക് വാക്കു കൊടുത്തു എന്റെ വീട്ടില്‍ നിന്നു അനുവാദം വാങ്ങി വരാമെന്ന്...ഞാന്‍ പ്രതീക്ഷിച്ച പോലെ ഉമ്മയും ഉപ്പയും ശക്തമായി എതിര്‍ത്തു, ആ ദേഷ്യത്തില്‍ ഉമ്മയോടും ഉപ്പയോടും വഴക്കിട്ടു ബൈക്കെടുത്തു പോയതാണ്, ആ പോക്കാണ് ഇന്നു എന്നെ ഈ ബെഡില്‍ എത്തിച്ചത്.... ""ദൈവ വിധി.... !!ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നു , ഡിസ്ചാര്‍ജ് ചെയ്ത ഉടനെ എന്റെ നിര്‍ബന്ധപ്രകാരം വീട് വിറ്റു.. ഇങ്ങോട്ട് താമസം മാറ്റി,അതിന് ഒരു ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ... അവളെ മേലില്‍ കാണരുത്, കാരണം അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു...അതും ദൈവ വിധി...പിന്നീട് അന്വേഷിച്ചില്ല, ഇന്നു വരെ....... അന്വേഷിചാരും വന്നതുമില്ല.... "................ഞാന്‍ അവളെ കണ്ടിരുന്നുഎവിടുന്നു ?!!!
പെട്ടെന്നൊരു ആകാംഷയോടെ അവന് ചോദിച്ചു,അവള് ഇന്നൊരു ഭാര്യാണ്, ഒരു ആണ്‍കുട്ടിയുടെ അമ്മയാണ്...ആകാംഷയില്‍ നിന്നു നിരാശയിലേക്ക് പോയ അവന്റെ മനസ്സു മുഖത്തെനിക്ക് കാണാമായിരുന്നു..അതെന്നെ വല്ലാത്ത വിഷമത്തിലാക്കി... ഇന്നും അവന്റെ ഉള്ളില്‍ അവളുണ്ട്..ആ നിരാശ മറച്ചു വച്ച് അവന് പറഞ്ഞു,നന്നായി...എനിക്ക് സന്തോഷമായി... അവള് സുഖമായിരിക്കട്ടെ,അവിടുന്നവനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ "പൂക്കാതെ പോയ പ്രണയത്തിന്റെ വേതന, അതിലുപരി ഇരഷാദെന്ന കൂട്ടുകാരനോടുള്ള സഹതാപം....".ജീവിതത്തില്‍ ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന............................................സസ്നേഹം...സ്നേഹിതന്.
അവന് ഹാപ്പി ആണ്....

മനാമയിലെ ബംഗാളി ഗല്ലിയില്‍ പോകുമ്പോളെല്ലാം അവിടെ അവനെ ഞാന്‍ കാണാറുണ്ട്. മാര്‍ക്കറ്റിനൊരു വശത്തുള്ള ഉണക്ക മീന്‍ വില്‍ക്കുന്ന കടയിലാണവന്‍ ജോലി ചെയ്യുന്നത്. രാവിലെ 6 മണിക്ക് മുതല്‍ രാത്രി 10:30 വരെ പീടിക തുറന്നിരിക്കുന്നതിനാല്‍ ഏത് സമയത്ത് ചെന്നാലും അവനെ കാണാം.പരിസരമാകെ അസഹ്യമായ മണമായതിനാല്‍ എന്നെ കണ്ടാല്‍ കടയില്‍ ഒപ്പം ജോലിയുള്ള ആളോട് എന്തോ പറഞ്ഞേല്‍പ്പിച്ച് പുറത്തേക്ക് നടക്കും. പത്തുമിനിറ്റോളം നാട്ടിലെ വിശേഷങ്ങളും മറ്റും പറഞ്ഞ് ഞങ്ങള്‍ പിരിയും.നാട്ടില്‍ എത്തിയാല്‍ വൈകുന്നേരങ്ങളില്‍ പാടത്തുള്ള പാലത്തില്‍ ഇരിക്കുന്ന പതിവ് പണ്ടേ ഉണ്ടെനിക്ക്. നാട്ടിലുള്ളവരെ ഒരമ്മിച്ച് കാണാനാവുന്നതിനാല്‍ ഇപ്പോഴും അതു തുടരാരുണ്ട്. സംസാരിച്ച് കൊണ്ടിരിക്കെയാണ് പെട്ടെന്ന് മുന്നിലൂടെ രണ്ട് പേര് ഒരു മോട്ടോര്‍ ബൈക്കില്‍ അതിവേഗത്തില്‍ കടന്ന് പോയത്, കുറച്ച് ദൂരം പോയി തിരിഞ്ഞുനിന്ന് പാലത്തിലിരിക്കുന്ന ഞങ്ങളെ നോക്കി തിരിച്ചുവന്നു.'എപ്പോ വന്നു? ഇത് ഞാനാണ് , ആളാകെ മാറിയിട്ടുണ്ട് കറുത്ത സണ്‍ ഗ്ലാസ് , ജീന്‍സ് , ഷൂ , നല്ല അത്തറിന്റ്റെ മണം. വിശേഷങ്ങളെല്ലാം പറഞ്ഞ് പിരിഞ്ഞെങ്കിലും പലപ്പോഴും പലയിടത്തും വെച്ച് ഞാന്‍ അവനെ കണ്ടു , എപ്പോഴും ആരെങ്കിലും ബൈക്കിന് പിന്നില്‍ ഉണ്ടാകും. നാട്ടിലുള്ള പലര്‍ക്കും ബിരിയാണി വാങ്ങിക്കൊടുക്കുന്നതും , സിനിമക്ക് കൊണ്ടു പോകാറുള്ളതുമെല്ലാം അവനാണെന്ന് ചിലര്‍ സ്വല്പ്പം പരിഹാസചുവയോടെ പറഞ്ഞ അന്ന് വൈകീട്ടാണ് അവന് വീട്ടില്‍ വന്നത് എനിക്ക് ഇത്തിരി പൈസ വേണം , ഒരു മാസം കൂടി തള്ളാനാ 'പിരിയുമ്പോള്‍ , പോക്കറ്റില്‍ നിന്നും സണ്‍ഗ്ലാസെടുത്ത് വെച്ച് ,ബൈക്ക് സ്റ്റാര്‍ട്ടാക്കി നീങ്ങുന്ന അവനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു.....പാവം ഞാന്‍....!! ഇ ഗള്‍ഫ് കണ്ട പിടിച്ചവനെ സമ്മതികണം....
2009, ഏപ്രിൽ 19, ഞായറാഴ്ച
പാവം ഞാന്‍...

ഞാന്‍ ജനിച്ചതും.. പഠിച്ചതും... 21 വയസു വരെ വളര്്നതും കേരളത്തിലെ പേര് കേട്ട ജില്ലയില്‍...കണ്ണൂര്‍...രാഷ്ട്രീയകാരുടെ സ്വന്തം കണ്ണൂര്‍...മനുഷ്യര്‍ വാള് കൊണ്ടും ബോംബ് കൊണ്ടും സംസാരിക്കുന്ന കേരളത്തിലെ ഒരേ ഒരു ജില്ല..!!!തല പോയാലും ശരി...കൊടി പിടികണമെന്നു ആത്മാര്‍ത്ഥതയോടെ ചിനതികുന്ന്ന മനുഷ്യരുടെ ജില്ല...!!!.അങ്ങനെ ഉള്ള കണ്ണൂരിനു അഭിമാനികാന്‍ സമ്മാനിച്ച ചെറിയ ഒരു സ്ത്താലം. മട്ടുല്‍ ...അവിടത്തെ ഒരു ചെറിയ ഗ്രാമം...മാട്ടുല്‍ സൌത്ത് ..അവിടെയായിരുന്നു ഞാന്‍ ജനിച്ചതും വളര്നതും എല്ലാം...മട്ടുലിലെ സി എച്ച് മുഹമ്മദ് കോയ സ്മാരക വിദ്യാലയത്തില്‍ നിന്നും ഹൈ സ്കൂള്‍ വിദ്യാഭാസം എങ്ങനെയോകെയോ പൂര്്ത്തിയാകി....അത് കഴിഞ്ഞു പ്ലസ് ടു...പിന്നെ ഇങ്ങനെ പഠിച്ചു നടന്നിട്ട് കാര്യമില്ലാനു മനസിലായപ്പോ നേരെ വിട്ടു...കണ്ണൂര്‍ പോളീടെക്്നിക് കോളേജിലെകു...മൂനു വര്‍ഷം കോണ്ട് പടികാവുന്ന പരമാവധി ഗുസ്തിയും ഗുണ്ടായിസവും പഠിച്ചു കഴിഞ്ഞപ്പോ വീട്ടൂകാര്്ക് തോനി വീട്ടില്‍ നിര്‍ത്തിയാല്‍ ശരിയാകില്ലെന്നു....വീട്ടുകാര്‍ അടിച്ച് ഓടികുന്നതിനു മുമ്പെ ഞാന്‍ ഓടി... എങ്ങും എത്താത്ത ഓട്ടം ....ഇന്നും തുടരുന്നു...കഷിഞ്ഞ 3 വര്‍ഷമായി ഇവിടെ ഈ... പൂന്തോട്ട നഗരിയില്‍ ജോലി ചെയ്യുന്നു...തിരകേറിയ ജോലികിടയിലും കൂടുകാരോതുള്ള ചാറ്റിങ് എങ്ങനെ ഒഴിവാകാനാ.....അങ്ങനെ ഈയിടെ ജോലിയില്ലാതെ വെറുതെ ചാറ്റിങ്ങും സ്ക്രാപിങ്ങും ഒക്കെ ആയി ഇരികുംബോഴാനു കണ്ടത് കൂടുകാരോക്കെ ഇങ്ങനെ ഓരോ ബ്ലോഗ്സും ആയി ഇരികുന്നു...അങ്ങനെ ഈ ഉള്ളവന്ടെ മനസിലും തോനി ഒരു ചെറിയ ആഗ്രഹം....എല്ലാവര്കും ഉണ്ടാകമേങ്കില് എന്തെ, എനിക്കും ഉണ്ടാകികൂട ഒരു ബ്ലോഗ്....അങ്ങനെ തുടങ്ങിയതാ ഈ പരിപാടി.....പക്ഷെ തുടങ്ങിയപൊ മനസിലായി...ഇതു എനിക്ക് പറ്റിയ പണി അല്ലെന്നു...എങ്കിലും തുടങ്ങിയില്ലേ...മുന്നോട്ടുവച്ച കാല് പിന്നോട്ടെങ്ങനാ... അതുകൊണ്ട് ഇപോ എങ്ങനെയെന്കിലും ഇതു അവസാനിപികനുള്ള ഒരു ശ്രമത്തില്‍ ആണ്....അങ്ങനെ കരുതുന്നനതാണ് നല്ലത്....പണ്ടാരൊ പറഞ്ഞതു പോലെ....ഒന്നും ഇല്ലാത്തതിനെകള് നല്ലതല്ലേ...എന്തെങ്കിലും എഴുതിയിട്ട ഒരു ബ്ലോഗ്...!!!!!!
ഹലോ ഫ്രണ്ട്സ്,

ഹലോ ഫ്രണ്ട്സ്,
ഇതു എന്റെ ആദ്യത്തെ ബ്ലോഗ് ആണ്...ഈ ബ്ലോഗ്ഗിങ്ങിനെ കുറിച്ചു മനസ്സിലാക്കാന്‍ ഞാന്‍ ഒരു പാടു വൈകി എന്ന് എനിക്ക് തോന്നുന്നു..എന്റെ ജീവിതത്തിലെ ഏതോ ഒരു നല്ല നിമിഷത്തിലാണ് ഞാന്‍ ഇതിനെക്കുറിച്ച് കേള്കുന്നത്. ഒരു പക്ഷെ എന്റെ വിരസതയാര്നതും മനംമടുപിക്കുന്നതുമായ ജീവിത സാഹജര്യ്ങ്ങലായിരിക്കാം ഇതിനെ കുറിച്ചു കൂടുതല്‍ അറിയാനുള്ള എന്റെ ജിഞാസയെ വളര്‍ത്തിയെടുത്തത് ..ഇതു തുടങ്ങിയുട്ടു ഒരു പാടു നാള് ആയെന്കിലും പലരും ഇതിനെ പറ്റി അറിയുനത് ഈ അടുത്ത കാലങ്ങളിലാണ്. ഒരു പക്ഷെ ഈ മാധ്യമം ഒരു മനുഷ്യന്റെ ചെലുത്തുന്ന സ്വദീനമായിരിക്കാം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാനായി ഇതിനെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
ജീവിതത്തിന്റെ ഭൂരിഭാഗവും ഇതിന് മുന്നില്‍ ചിലവഴിക്കുന്ന ഞാന്‍ ഉള്‍പെടുന്ന വ്യക്തികല്ക് ഇതു വളരേ അനുഗ്രഹം നിറഞ്ഞ ഒന്നാണ് എന്ന് ഞാന്‍ പറയാതെ തന്നെ അറിയുന്ന കാര്യമാണ്..വിരസാതയാര്ന്ന നിമിഷങ്ങളെ ഇല്ലാതാക്കാനായി ഒരു പക്ഷെ ഇന്നു മനുഷ്യന് കണ്ടെത്തിയ ഏക മാധ്യമം ഇതായിരിക്കാം..നമുക്കു ആവശ്യമുള്ള കാര്യങ്ങള്‍ എല്ലാം തന്നെ ഈ ഒറ്റ കുടകീഴില്‍ ലഭിക്കുന്നു എന്നതാണ് എല്ലാവ്യക്തികളും ഇതിനെ ആശ്രയിക്കാനുള്ള ഒരു പ്രദാന കാരണം. കാര്യങ്ങള്‍ ഇങ്ങനെ ഒകെ ആണെന്കിലും ഈ മാധ്യമം മനുഷ്യന്റെ നിത്യ ജീവിതത്തില്‍ ഒഴിവാകാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു എന്നത് പകല്‍ പോലെ സത്യമായ ..അതുകൊണ്ട് തന്നെയാണ് ഞാനും ഇതു തിരഞ്ഞെടുത്തത്..എനിക്ക് പറയാനുള്ളത് വളരെ ലളിതമായ ഭാഷയില്‍ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്... ഭാഷയുടെ ഒരു വൈകല്യം ഇതില്‍ പ്രതിഫളിക്കുമെങ്കിലും, പറയാനുള്ളത് വിരസത ഉലവാക്കാതെ പറയാന്‍ ഞാന്‍ ശ്രമിക്കാം...
2009, ഏപ്രിൽ 15, ബുധനാഴ്ച
സുഹൃദ് ബന്ധം...

2009, ഏപ്രിൽ 12, ഞായറാഴ്ച
ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ ...

ഐയിടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍ വന്ന സഹദേവന് ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്ട്ടന് നീക്കി പുറത്തേക്ക് നോക്കിയ അവന് കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള് ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.
ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല് ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന് നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന് തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.
ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള് സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.
പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്കാന് അറബികള്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര് കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.
എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?
കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഷോപ്പിലെ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.
2009, ഏപ്രിൽ 8, ബുധനാഴ്ച
നഷ്ടബോധം...
2009, ഏപ്രിൽ 6, തിങ്കളാഴ്ച
വേദനയുടെ കൂട്ടുകാര്‍....
ഹായ് .. ഹിന്ദി അറിയാത്ത ഞാന്‍ ഒന്ന് പതുക്കെ മൂളി
എനിക്ക് ഹിന്ദി അറിയില്ലാ എന്ന് ടാക്സിക്കാരനു മനസ്സിലായത് പോലെ എന്നോട് ചോദിച്ചു "വേര് ആര് യു ഫ്രറം"
"ഐ ആമ്മ് ഫ്രറം കേരള" ഞാന്‍ ഉറക്കെ കാറിന്റെ ഗ്ലാസിനിടയിലൂടെ ടാക്സിക്കാരനോട് പറഞ്ഞു.
മലയാളി ആണോ ? ഞാനും മലയാളിയാണ് നാട്ടില്‍ കണ്ണൂര്‍ ആണ് . ടാക്സിക്കാരന് എന്നോട് പറഞ്ഞു
ആവൂ ആശ്വാസമായി ഞാന്‍ ആകെ ചമ്മി നില്‍ക്കുകയായിരുന്നു . എനിക്ക് മനമയിലോട്ടന് പോകേണ്ടത്.
ശരി കയറൂ... കറിന്റെ ടോര്‍ തുറന്നു തന്നു നമ്മുടെ നാട്ടുകാരനായ ടാകസിക്കാരന്ഞാന് എന്താ പേര് എന്ന് ഞാന്‍ ചൊദികുന്നതിന് മുമ്പെ അയാള്‍ എന്നോട് പറഞ്ഞു എന്റെ പേര് ഹംസ . ഇരുപത് വര്‍ഷം ആയി ഈ വളയം പിടിക്കുന്നു .ഇത് Taxi permit ഇല്ലാതെയാണ് ഓടുന്നത് നാട്ടില്‍ ഭാര്യ, നാല് കുട്ടികള്ആകെ സബാത്യം എന്നു പറയാന്‍ എന്റെ കുട്ടികള്‍ മത്രമാണ് . ഒരു വീടു വെക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല.എല്ലാം ശരിയാകും എന്ന് പറഞ്ഞു സീറ്റിലേക്ക് ചാരി ഹംസ ഇക്ക ഒന്നു ചിരിച്ചു ...
എന്താ എന്റെ ജീവിതയാത്ര കേള്‍ക്കുംബോള്‍ പുതിയതായി വന്ന നിനക്ക് മടുത്തോ..?
ഏയ് ഇല്ല...... താങ്കള്‍ക്ക് നാട്ടില്‍ പോകാറായോ?
എപ്പോള്‍ വേണം എങ്കിലും പോകാം..കാശ് വേണം....ഇപ്പോള്‍ നാട്ടില്‍ പോയി വന്നിട്ട് മൂന്ന് വര്‍ഷം ആകാറായി..പോകണം .
ഇതാണ് മനാമ ഇവിടെയാണ് കൂടുതല്‍ മലയാളികള്‍ നില്ക്കുന്ന സതലം എന്നു പറഞ്ഞു കൊണ്ട് ടോര്‍ തുറന്നു തന്നുഎന്നോട് ചിരിച്ച് ജീവിതത്തെ അതിജീവിക്കാനുളള മരണ പ്പാച്ചില്‍ പോലെ കാര്‍ ഓടിച്ച് എന്നില്‍ നിന്നും മറയുന്നത് ഞാന്‍ നോക്കി നിന്നുനാട്ടിലെ സാധനങ്ങള്‍ക്ക് വില ചോദിക്കുകയായിരുന്നു കണ്ണൂര്‍ കാരനായ ടാകസിക്കാരന് .വലിയ മോഹങ്ങള്‍ ഒന്നും ഇല്ലാത്ത ആള് ആണ് എന്നു തോന്നുന്നു ജീവിക്കാനുല്ല മോഹം മാത്രമാണ് മനസ്സില്‍ എന്നു തോന്നി
പാവം മനുഷ്യന് ദൈവം എല്ലാം കാണുന്നവനാണ് എന്ന് മനസ്സിനോട് സ്വയം സമാധാനിപ്പിച്ച് ഞാന്‍ ഫൂട്പാത്തിലൂടെ നടന്നു നീങ്ങി. ആദ്യം നാട്ടുകാരനായ അഹമ്മദിക്കയുടെ കടയില്‍ കയറാം എന്നു മനസ്സില്‍ കരുതി അഹമ്മദിക്കയുടെ പീടിക നോക്കി നടന്നു .
പിറകെ നിന്നും എന്നെ ആരോ വിളിക്കുന്നത് പോലെ എനിക്ക് തോന്നി ഞാന്‍ തിരിഞ്ഞു നോക്കി
ടാ.... നിനക്ക് എന്നെ മനസ്സിലായോ.....? ഞാനാടാ.... സത്താര്‍...നീ എന്നെ മറന്നോ..?
എടാ സത്താര്‍ നീ.............. എന്തോരു മാറ്റം നിനക്ക് ... എപ്പോയാ നീ ഇവിടെ വന്നത് ......? നീ...ദുബൈയില്‍ ആയിരുന്നല്ലോ..? ഞാന്‍ നിന്റെ ബാപ്പയുടെ കടയിലേക്കാ പോകുന്നത്
സത്താര്‍ ഒന്നും പറയാതെ തല തായ്ത്തി..എന്നോട് പറഞ്ഞു ബാപ്പ " മരിച്ചു "
എടാ നീ പറയുന്നത് സത്യം...? എന്ന്..?
സത്താര്‍ പറഞ്ഞു അതെടാ.. മൂന്ന് ദിവസം ആയി ... " അറ്റാക്ക് " ആയിരുന്നു
"ഇന്നാ ലില്ലാഹി വഹിന്നാ ഇലെഹി റജിഹൂന്" എന്ന് പറഞ്ഞു ഞാന്‍ നബി (സ) ഒരു വാചകം ഓര്‍ത്തു...
( നിന്റെ ഷാശ്വത ജീവിതം ഇവിടെ അല്ലാ എന്ന് നീ ഓര്‍ക്കുക )
സത്താറിനോട് സമാധാന വാക്ക് പറഞ്ഞു ഞാന്‍ ലക്ഷ്യമില്ലാതെ നടന്ന്
അഹമ്മദിക്ക എത്ര വര്‍ഷം ഗള്‍ഫില്‍ പാവം ഒന്നും ബാക്കി ഇല്ല .നല്ല മനുഷ്യനായിരുന്നു എല്ലവരെയും സഹായിക്കുന്ന മനുഷ്യന് .കയ്യില്‍ കശ് ഇല്ലാത്ത സമയം മറ്റുളളവരില്‍ നിന്നും കടം വാങ്ങി പാവപ്പെട്ടവരെ സഹായിക്കുന്ന നല്ല മനുഷ്യന് . പരലോകത്ത് അനുകൂല വിധി ലഭിക്കുന്ന വരുടെ കൂട്ടത്തി അഹമ്മദിക്കയോടോപ്പം എന്നെയും എന്റെ കൂട്ടുകാരെയും വീട്ടുകരെയും,നാട്ടുകാരെയും ദൈവം ഒരു മിക്കു മാറാകട്ടെ ...(ആമീന്‍)
മനസ്സ് കൊണ്ട് അഹമ്മദിക്കയുടെ ഓര്‍മ്മകള്‍ അയവ് ഇറക്കി നാട്ടില്‍ ഉള്ള സജീഷിന്റെഓഫീസ് നോക്കി നടന്നു .സജീഷ് മനാമയില്‍ അമേരിക്കന്‍ കബനിയിലാണ് വര്‍ക്ക് . നല്ല ജോലിയാണ് അവന് നാട്ടില്‍ പോകാറായി എന്നു പറഞ്ഞു അത് കൊണ്ടാണ് ഇപ്പോള്‍ കാണാന്‍ പോകുന്നത് ചിലപ്പോള്‍ അവന് നാട്ടില്‍ പോയികാണും എന്ന ചെറിയ ഒരു സംശയം മനസ്സില്‍ കരുതി ഓഫീസിലേക്ക് കയറി . നല്ല കബനി . ഒരു പാട് പേര് വര്‍ക്ക് ചെയ്യുന്ന ഓഫീസ്. ഞാന്‍ അവിടെ ഇരിക്കുന്ന ഒരു മിസിരിയോട് ചോദിച്ചു
അസ്സലാമു അലൈക്കും ..
വഹ അലൈക്കും മുസ്സലാം
കൈഫല്‍ ഹാല് .... മിസിരി എന്നോട് ചോദിച്ചു
ഞാന്‍ ആകെ ഒന്ന് ചമ്മി കരണം ചോദിച്ചത് എന്താണ് എന്ന് അറിയില്ല .. ഞാന്‍ ചിരിച്ച് അടുത്തുളള കസേരയില്‍ ഇരുന്നു . എന്നിട്ട് അവിടെ നിന്നും വല്ല മലയാളിയേയും കണുന്നുണ്ടോ എന്ന് നോക്കി . മു:ഖം നോക്കി എങ്ങിനെ തിരിച്ചറിയും .ആകെ ടെന്‍ഷന്‍ ആയി . എന്ത് ചെയ്യും എന്ന് ആലോജിച്ച് നില്‍ക്കുബോള്‍ അതാ ഒരു മലയാത്തില്‍ മോബൈലില്‍ സംസാരിച്ച് ഒരാള്‍ വരുന്നു ഞാന്‍ അയാള്‍ക്ക് കോടുക്കാനായി ഞാന്‍ ഒരു ചെറിയ ചിരി മനസ്സില്‍ വെച്ചു . എന്നിട്ട് ചൊദിച്ചു സജീഷിനെ അറിയാമോ..?
അയാള്‍ പറഞ്ഞു അവന് രക്ഷ പെട്ടു
ഞാന്‍ ചോദിച്ചു എന്ത് രക്ഷപെടല്‍
അവന് എക്സിറ്റ് അടിച്ച് നാട്ടില്‍ പോയി അതും പറഞ്ഞു കോണ്ട് അയാള്‍ റൂമിലേക്ക് കയറിപോയി.
വേദനയുടെ ഓര്‍മകള്‍ മത്രം പറയാനും പങ്ക് വെക്കാനും ഉളള പ്രവാസജീവിതമാണ് അറിയുന്നവര്‍ക്ക് എല്ലാം പറയാനുളളത് ഇനി പുതുതായി ഒരു കൂട്ടുകാരെനേയും കാണരുത് എന്ന് മനസ്സില്‍ കരുതി മലയാളി അല്ലാത്ത ഒരു ടാക്സി വിളിച്ച് റൂമില്‍ വന്നു .
നാലു ചുവരുകള്‍ക്കുളളിലെ ഏകാന്ത ജീവിതം എനിക്ക് ഇപ്പോള്‍ സ്വയം വേദനയെ ആശ്വസിപ്പിക്കുന്ന മരമായി തോന്നുന്നു
വേദനിക്കുന്ന എല്ലാ പ്രവാസ മു:ഖങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ഇതു സമര്‍പ്പിക്കുന്നു
2009, ഏപ്രിൽ 5, ഞായറാഴ്ച
ആദ്യത്തെ വിമാന യാത്ര....

2005 ഫെബ്രുവരി 5 ഒരു ശനിയാഴ്ച ഗള്‍ഫ് യാത്ര ഉടന്‍ തന്നെ ശരിയാകുമെന്ന വാര്‍ത്തയുമായ് ആ കൊടുംച്ചൂടില്‍ ഒരു കുളിരുപോലെ വീട്ടില്‍നിന്നും ഒരു എഴുത്തുവന്നു.എങ്ങനെ ഈ ജോലിയില്‍നിന്നും രക്ഷപ്പെടുമെന്ന് വിചാരിച്ചിരുന്ന ഞാന്‍ കേട്ടപാതി ആ മാസത്തിലെ ശബളം കിട്ടിയതിനു ശേഷം ഒരു രാജിക്കത്തെഴുതിവച്ച് മുംബൈയില്‍ നിന്നും നാട്ടിലേക്ക് ......
വിസ വന്നില്ലെങ്കിലും ഒരല്പം ഇടവേളയ്ക്കുശേഷം അതു വന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ട് വെളിയില്‍ നിന്നു മാത്രം അത്രയും നാള് കണ്ടിട്ടുള്ള ഞാന്‍ അകത്തെ സെറ്റപ്പുകണ്ടപ്പൊള്‍..'ഓ ഇതിത്രയേ ഉള്ളോ'.. എന്നു ചിന്തിച്ചുപോയി......
വിമാനത്തിണ്റ്റെ ഉള്ളില്‍ ജനാലക്കല്‍ തന്നെ സീറ്റ് കിട്ടി.സീറ്റ് ബെല്‍റ്റ് ഇടുന്നതെങ്ങെനെയെന്നു മനസ്സിലാക്കി, സ്പീക്കറില്‍ക്കൂടെ അനൌണ്‍സ്മെണ്റ്റു വന്നപ്പോള്‍ ബെല്‍റ്റ് നല്ല മുറുക്കത്തില്‍ തന്നെ ഇട്ടു. വിമാനം പറന്നുയര്‍ന്നു..എല്ലാവരും ബെല്‍റ്റ് ഊരിയിടുന്നതു കണ്ട് ഞാനും അതൂരുവാന്‍ ശ്രമിച്ചെങ്കിലും മുറുക്കിയിട്ടപ്പോള്‍ എവിടെയോ അതുടക്കിയതിനാല്‍ എണ്റ്റെ ശ്രമം വിഫലമായി.സഹായ രൂപേണെ അടുത്തിരിക്കുന്ന വ്യക്തിയെ നോക്കിയെങ്കിലും അദ്ദേഹം വളരേ ഗൌരവക്കാരനായതിനാല്‍ ഞാന്‍ നിസ്സഹായനായി മാറി.....
എന്തു ചെയ്യുമെന്നു വ്യാകുലപ്പെട്ടിരിക്കുംബൊളാണു ബെല്‍റ്റ് അങ്ങെനെ തന്നെ ഇടുന്നതാണു സുരക്ഷയ്ക്കു നല്ലതെന്ന കിളിനാദം ഞാന്‍ സ്പീക്കറില്‍ക്കൂടെ കേട്ടത്. അങ്ങനെ ഇറങ്ങുമ്പോളൂരാം എന്നു സ്വയം സമാധാനിച്ച് അടുത്തിരിക്കുന്ന ഗൌരവക്കാരനായ വ്യക്തിയെ ഒരിക്കല്‍ക്കൂടെ നോക്കി. ജീന്‍സും ടീ ഷര്‍ട്ടുമിട്ട് കണ്ടാല്‍ ഒരു ഗള്‍ഫുകാരണ്റ്റെ എല്ലാ ലക്ഷണങ്ങളുമായ് ആ ഗൌരവക്കാരന്‍.ഭക്ഷണം ട്രോളിയിലൂടെ ഉരുട്ടിക്കൊണ്ടു വരുന്നതു കണ്ടു.കഴിക്കുവാനുള്ള വ്യഗ്രതയും, എങ്ങെനെ ഇതു കഴിക്കുമെന്ന ചിന്തയും മനസ്സിലുടലെടുത്തു.അടുത്തിരിക്കുന്ന ഗൌരവക്കാരന്‍ എതായാലും ഒരുപാടു വിമാനയാത്രകള്‍ ചെയ്തിട്ടുള്ളതായിരിക്കണം, അവന് ചെയ്യുന്നതുപോലെ എല്ലാം ചെയ്യാമെന്നു മനസ്സുമായി ഒരു ധാരണ ഉണ്ടാക്കിയപ്പോള്‍ മനസ്സടങ്ങി....
അടുത്തിരിക്കുന്നവന് ചെയ്തതു പോലെ ഭക്ഷണം മുന്‍പിലത്തെ സീറ്റിണ്റ്റെ പുറകിലെ തട്ടകം തുറന്ന് അതില്‍ വച്ചു. ഭക്ഷണപ്പൊതി തുറന്നപ്പോള്‍ നല്ല ഇടിയപ്പവും മുട്ടക്കറിയും.കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സാര്‍ കോഫി ഓര് ടീ എന്നു എയര്‍ ഹോസ്റ്റസ് ചോദിച്ചപ്പോള്‍ കോഫി എന്നു മറുപടി കൊടുത്തു. ഗ്ളാസിലേക്ക് ആ സ്ത്രീ കട്ടന്‍ കാപ്പി പകര്‍ന്നു.പാലില്ലാത്ത കാപ്പി ഒരു കവിള് നുകര്‍ന്നപ്പോള്‍ അതിനു മധുരമില്ലെന്ന് മനസ്സിലായി. അടുത്തിരുന്ന ഗൌരവക്കാരനെ നോക്കി. അദ്ദേഹം ഭക്ഷണം വെട്ടി വിഴുങ്ങുന്നു.വിമാനത്തിലെ കാപ്പി മധുരമില്ലാത്തതായിരിക്കാം എന്ന ധാരണയില്‍ ആ കയ്പ്പുനീരു ഞാന്‍ കുടിച്ചിറക്കി.അല്പം സമയം പുറത്തേക്ക് നോക്കി മേഘങ്ങളുടെ വര്‍ണ്ണാഭമായ കാഴ്ച്ച കണ്ടിരുന്നു.അടുത്തിരുന്നവന് ഭക്ഷണമെല്ലാം കഴിച്ചതിനു ശേഷം തണ്റ്റെ കാപ്പി ഗ്ളാസിലോട്ട് പായ്ക്കറ്റിലുണ്ടായിരുന്ന പാല്‍പ്പൊടിയും പഞ്ചസാരയും പൊട്ടിച്ചിട്ടു കാപ്പി കുടിക്കുന്നതു കണ്ടപ്പൊല് എനിക്കു പറ്റിയ അബദ്ധം മനസ്സിലായി.ഭക്ഷണം കഴിച്ചതിണ്റ്റെ ബാക്കി എയര്‍ ഹോസ്റ്റസ്സ് വന്ന് എടുത്തുകൊണ്ടു പോയി.എല്ലാവരെയും പോലെ കഴിക്കുവാനുള്ള തട്ടകം അടച്ചതിനു ശേഷം ഞാനും ഉറങ്ങുവാന്‍ സീറ്റിലേക്കു ചാഞ്ഞു. മുന്‍പിലുള്ള സീറ്റ് പുറകിലേക്ക് വന്നപ്പോള്‍ സീറ്റ് പുറകിലേക്കാക്കാമെന്ന് മനസ്സിലായി. എങ്ങെനെ സീറ്റ് ചരിക്കാം എന്ന ചിന്തയില്‍ ഞാന്‍ അടുത്തിരിക്കുന്ന ഗൌരവക്കാരനെ നോക്കി.അദ്ദേഹം മസ്സിലുപിടിച്ചിരുന്ന് ടിവി കാണുന്നു.നീ പോടാ എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ കൈ വയ്ക്കുന്നിടത്തെ ബട്ടണില്‍ അമര്‍ത്തി. ചക്ക്..എന്ന ശബ്ദതോടെ അടുത്തിരിക്കുന്ന ഗൌരവക്കാരണ്റ്റെ സീറ്റ് പുറകിലേക്കു ചരിഞ്ഞു.ചരിഞ്ഞു കിടക്കുന്ന ഗൌരവക്കാരന്‍ അടി പൊട്ടിക്കുന്നതിനു മുന്‍പു ഞാന്‍ സോറി പറഞ്ഞ് സീറ്റ് പൂര്‍വ്വസ്തിഥിയിലേക്ക് കൊണ്ടുവരാനായി വിരലമര്‍ത്തനാന്‍ കൈ നീട്ടിയപ്പൊള്‍ ആ ഗൌരവക്കാരന്‍ എണ്റ്റെ കൈയ്യില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു വേണ്ട ഇങ്ങനെ ഇരിക്കുവാനായി ഞാനും ട്രൈ ചെയ്യുകായിരുനെന്നു. ഞാന്‍ സാകൂതം അയാളെ നോക്കിയപ്പൊള്‍ അയാള്‍ ക്രിത്രിമമായി എന്നെ ചിരിച്ചു കാണിച്ചു. എണ്റ്റെ വലത്തു ഭാഗത്തുള്ള ബട്ടണില്‍ വിരലമര്‍ത്തി എണ്റ്റെ സീറ്റും ചരിച്ചിട്ടതിനുശേഷം ഞാന്‍ അദ്ദേഹത്തെ നോക്കി താങ്കളുടെ ആദ്യ വിമാന യാത്രയാണോയെന്നു ചോദിച്ചു. അതെ എന്നു മറുപടിക്കു ശേഷം ഞങ്ങല്‍ തമ്മില്‍ സംസാരിച്ചു തുടങ്ങി.
രണ്ട് കന്നി യാത്രക്കാരുടെ മനസ്സു തമ്മില്‍ വേഗമടുത്തു കഴിഞ്ഞപ്പൊള്‍ ഗൌരവക്കാരന്‍ വെറും ശുദ്ധനാണെന്നു തോന്നി.സീറ്റ് ബെല്‍റ്റിണ്റ്റെ മുറുക്കം കാരണം എണ്റ്റെ ഇരുപ്പു അത്ര സുഖകരമല്ലായിരുന്നെങ്കിലും സംസാരിച്ചിരുന്നു ഞങ്ങളിരുവരും എപ്പോളോ ഉറങ്ങിപ്പോയി. ബഹറിനില്‍ വിമാനമിറങ്ങാറായി എന്ന അനൌണ്‍സ്മെണ്റ്റു കേട്ടപ്പോള്‍ ഉറക്കമുണര്‍ന്ന് ഇറങ്ങാന്‍ തയ്യാറെടുത്തു.വിമാനം താഴ്ന്നു പറന്നപ്പൊള്‍ നിയോണ്‍ ലൈറ്റുകളുടെ പ്രഭയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഗള്‍ഫ് കാഴ്ച കണ്ണുകളെ പുളകമണിയിച്ചു. സീറ്റ് ബെല്‍റ്റുകാരണം എല്ലാവരുമിറങ്ങിയിട്ടു ഞാനിറങ്ങാമെന്നു കരുതി. അടുത്തിരുന്ന ഗൌരവക്കാരന്‍ യാത്ര പറഞ്ഞിറങ്ങി. എയര്‍ ഹോസ്റ്റെസ്സിണ്റ്റെ സഹായത്തോടെ സീറ്റ് ബെല്‍റ്റിണ്റ്റെ ബന്ധനത്തില്‍ നിന്നും ഞാന്‍ മോചിതനായി.രാത്രിയായതിനാലും സഹയാത്രികരെല്ലം മുന്‍പേ പോയതിനാലും എയര്‍പ്പോര്‍ട്ട് വിജനമായി കാണപ്പെട്ടു.പാസ്സ്പ്പോര്‍ട്ടിലേ മുദ്രവയ്ക്കലെല്ലാം കഴിഞ്ഞതിനു ശേഷം ഞാന്‍ ലഗ്ഗേജ് എടുക്കുവാനായി നീങ്ങി. കണ്‍വേയര്‍ ബെല്‍റ്റില്‍ നിന്നും ബാഗു തൂക്കിയെടുത്തു നടക്കുവാനൊരുംബെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരന് വന്നു പറഞ്ഞു സാധനം ട്രോളിയില്‍ വച്ച് കൊണ്ടു പോകാന്‍.അവശേഷിച്ചിരുന്ന ഒരേയൊരു ട്രോളിയില്‍ സാധനം എടുത്തു വച്ച് നീക്കാന്‍ ശ്രമിച്ചപ്പോള്‍ അതനങ്ങുന്നില്ല. ട്രോളിയില്‍ സാധനം വയ്ക്കാ പറഞ്ഞവനെ ഞനൊന്നു ക്രുദ്ധിച്ചു നോക്കി. അവന് എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പൊള്‍ ഞാന്‍ കോപാകുലനായി എന്നെ വടിയാക്കിയിട്ടു നിന്നു ചിരിക്കുന്നോടാ എന്ന ഭാവേന ഞാനവണ്റ്റെ അടുത്തേക്ക് നീങ്ങി. നീ എനിക്കു ചീത്തയായ ട്രോളി കാണിച്ചിട്ട് കൊണ്ടുപോകന്‍ പറഞ്ഞെന്നെ പൊട്ടനാക്കുകയാണോ എന്നു ഞാന്‍ ചോദിച്ചു. ചിരിച്ചുകൊണ്ടു ആ ട്രോളിയുടെ ഹാന്‍ഡില്‍ താഴ്ത്തിയാലേ അതു നീങ്ങൂ എന്നയാള്‍ പറഞ്ഞു തന്നു.ഇളിഭ്യനായി ഒരു ശുക്രിയാ പറഞ്ഞ് ഞാന്‍ സാധനവുമായി പുറത്തേക്ക് നീങ്ങി.ചില്ലുകള്‍ക്കപ്പുറത്ത് നിന്നുകൊണ്ടു സുഹ്രുത്തുക്കള്‍ കൈ വീശി കാണിച്ചപ്പോള്‍ എനിക്കു സമാധാനമായി. എല്ലാ ദിശയിലും ചില്ലുകള്‍ മാത്രമുള്ള അവിടെ പുറത്തേക്കുള്ള വഴി പരതി ഞാന്‍ നടന്നു. വരുന്നതു വരട്ടെ എന്നു കരുതി എക്സിറ്റ് എന്നെഴുതിവച്ചിരിക്കുന്ന ദിശയിലേക്ക് ഞാന്‍ നടന്നു. ബോര്‍ഡിണ്റ്റെ അടുത്തെത്തിയപ്പോളാണു അതു സെന്‍സര്‍ കൊണ്ടു തനിയെ തുറക്കുന്ന ചില്ലു വാതായനങ്ങളാണെന്നു മനസ്സിലായത്....
പുറത്തിറങ്ങാന്‍ നേരിട്ട വിഷമങ്ങളാല് അല്പം പരിഭ്രമം കലര്‍ന്ന മനസ്സോടെ കാത്തു നിന്നവരോടു കൂടെ സോഡിയം വേപ്പര്‍ ലൈറ്റുകളുടെ നീണ്ട നിരകളുള്ള നിരത്തിലൂടെ മറ്റൊരു പ്രവാസിയെക്കൂടെ കൈക്കലാക്കിയ മരുഭൂമിയുടെ വിരിമാറിലെ എതോ ദിശയിലേക്ക് ആ കാറില്‍ ഞാന്‍ കുതിച്ചു പാഞ്ഞു..