2009, മേയ് 19, ചൊവ്വാഴ്ച

പ്രവാസി എന്നാല്‍...

വിദേശമലയാളിക്ക് പ്രവാസി എന്ന പേരു വിളിച്ചത് ആരായാലും ആപേരു ഗള്‍ഫ് മലയാളിക്ക് ഏറെ അനുയോജ്യമാണന്ന കാര്യത്തില്‍ സംശയമില്ല .ഗള്‍ഫ് മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട 'പ്രവാസി' എന്ന മൂന്നക്ഷരങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്നത് എന്താണന്ന് നോക്കാം.

ആദ്യം പ്രാവാസി ഗള്‍ഫിലാകുമ്പോള്‍.

പ്ര = പ്രശ്നങ്ങള്‍ തീരാത്തവന്‍
വാ = വായ്പകളാല്‍ വലഞ്ഞവന്
‍സി = സിഗരറ്റിലും സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍.

ഇനി പ്രവാസി ലീവിലെത്തിയാല്

പ്ര= പ്രമാണിയായി ജീവിക്കുന്നവന്‍.
വാ = വാടക വണ്ടിയില്‍ വിലസുന്നവന്‍
സി = സിനിമക്കും സിക്കാറിനും നടക്കുന്നവന്‍

അവസാനം പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കുമ്പോള്‍.

പ്ര = പ്രസാധം നഷ്ടപെട്ടവന്‍.
വാ = വാര്‍ധക്യം പിടി കൂടിയവന്‍.
സി = സിക്ക് നിത്യരോഗി.

ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍...

കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍... ഒരീക്കല്‍ കൂടി ആ കാലുപൊട്ടിയ ബെഞ്ചിലിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് പലവട്ടം ആഗ്രഹിച്ച് പോയിട്ടുണ്ട്....ഓര്‍മ്മകള്‍, ഓര്‍മ്മകള്‍, കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന ഓര്‍മ്മകള്‍.. സ്കൂളും, സ്കൂളിലേക്കുള്ള പോക്കും ഒക്കെ ആര്‍ക്ക് മറക്കാനാകും ഇല്ലെ? മഴ പോലെ മനസില്‍ നിറയുന്ന ഓര്‍മ്മകള്‍ ബാല്യത്ത് കളിവള്ളം ഉണ്ടാക്കിയതും പിന്നെ ചാറ്റല്‍ മഴ നന്നഞ്ഞ് ഓടി നടന്നതും രാത്രി പുറത്തു മഴ പെയ്യുമ്പോള്‍ നനഞ്ഞ ചുവരിനോട് ചെവി ചേര്‍ത്തു വച്ച് കിന്നാരം പറഞ്ഞതും തറവാട്ടിലെ പറമ്പില്‍ മഴക്ക് ഒപ്പം ഉണ്ടാകുന്ന കാറ്റില്‍ പൊഴിയുന്ന മാങ്ങകള്‍ പെറുക്കിയെടുത്ത് ആ മഴമുഴുവന്‍ നനഞ്ഞതും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്....

2009, മേയ് 9, ശനിയാഴ്‌ച

എന്റെ പ്രീയപ്പെട്ട കൂട്ടുകാരി...!!!

ഒരിക്കലും ഫോണ്‍ ചെയ്യാത്ത, ഒരിക്കലും സമ്മാനപോതിക്കെട്ടുകളും പൂക്കൂടകളും നീട്ടാത്ത സുഹൃത്ത്‌. ഒന്നിച്ചു ഐസ്ക്രീം കഴിച്ചിട്ടില്ല, ചൂട് ചായയുമായിരുന്നു വാ നിറയെ വിശേഷങ്ങള്‍ മിണ്ടിയിരുന്നിട്ടില്ല, ഒന്നിച്ചു സിനിമ കണ്ടിട്ടില്ല ഒരു പുസ്തകത്തെ കുറിച്ചു പോലും ചര്‍ച്ച ചെയ്തിട്ടില്ല. എന്തിനു ഒന്നിച്ചു പഠിക്കാന്‍ പോലും പോയിട്ടില്ല. എന്നിട്ടും സുഹൃത്തുക്കള്‍ ആയിരിക്കുന്നു അതാണ് സൗഹൃദം എന്ന ഇന്ദ്രജാലം.പരസ്പരം ആശ്വാസവാക്കുകള്‍ പറഞ്ഞില്ലെങ്കിലും പറയാതെ തന്നേ മനസ്സിന്റെ വേദന അറിയുന്ന ചങ്ങാതി. വിഷമിച്ചിരികുമ്പോള്‍ വെറുതെ തമാശകള്‍ പറഞ്ഞു ചൊടിപ്പിക്കുന്ന ചങ്ങാത്തം. ഹൃദയത്തില്‍ വിരല്‍ തൊട്ടു സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ആളാണ് ചങ്ങാതി. ലോകമെല്ലാം ഇട്ടെറിഞ്ഞ്‌ പോകുമ്പോള്‍ വഴിയില്‍ കാത്തുനില്‍ക്കുന്ന ആളാണ് സുഹൃത്ത്‌.വിരസതയുടെ നിമിഷങ്ങള്‍ അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ കൂട്ടുകാരി.സ്‌നേഹബന്ദങ്ങള്‍ക്ക്‌ രക്തബന്ധത്തിന്റെ ദൃഡതയേകിയ സ്‌നേഹിത. ഈ നല്ല കൂട്ടുകാരിയെക്കുറിച്ച്‌ എന്താ പറയുക ഈ നിഷ്കളങ്കമായ മുഖം പോലെ അതി നിഷ്കളങ്കമായ ഒരു മനസും ഇവള്‍ക്ക് ഉണ്ട്‌.എന്റെ പ്രീയപ്പെട്ട കൂട്ടുകാരി...!!!